With RMS : With Free Software

സ്റ്റാൾമാന്റെ ഒരു വിവാദ പരാമർശത്തിന്റെ പേരിൽ അദ്ദേഹത്തിന് നേരെ നടക്കുന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും കുറച്ച ദിവസങ്ങളായി കണ്ടു വരികയാണ് . ഈ അവസരത്തിൽ കേരളത്തിലെ ആദ്യ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനങ്ങളിൽ ഒന്നായ സ്പേസ് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത് അനിവാര്യമെന്ന് കരുതുന്നത് കൊണ്ടാണ് ഈ ലേഖനം.

ലൈംഗികതയെയും കൗമാരത്തെപ്പറ്റിയുമുള്ള സ്റ്റാൾമാന്റെ കാഴ്ചപ്പാടുകൾ കൊല്ലങ്ങൾക്കു മുൻപ് തന്നെ അദ്ദേഹം വിവിധ വേദികളിൽ പറയുകയും വിവിധ സംഭവങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രതികരണങ്ങൾ സ്വന്തം സൈറ്റിൽ ഉൾപ്പെടെ പരാമർശിക്കുകയും ചെയ്തിട്ടുണ്ട് .അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്ക്കും ഇതൊക്കെ സുപരിചിതമായ കാര്യങ്ങളാണ് . ആ കാഴ്ചപ്പാടുകളെ ന്യായികരികാനുള്ള ഒരു ശ്രമമല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ . സമാനമായ ഒരു പരാമർശം ഇപ്പോൾ ചർച്ചയായതും അതിന്റെ പേരിൽ സ്റ്റാൾമാൻ ന് ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനിൽ നിന്ന് പടിയിറങ്ങേണ്ടി വന്നതും ഈ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരുപറ്റം ആളുകൾ എന്ന നിലയിൽ ഒട്ടും ശുഭകരമായ ഒരു സൂചനയായി ഞങ്ങൾക്ക് തോന്നുന്നില്ല.

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം കുറച്ചധികം സ്വാതന്ത്ര്യങ്ങൾക്കു വേണ്ടിയാണ് നിലനിൽക്കുന്നതും പോരാടുന്നതും. സാങ്കേതികവിദ്യക്കപ്പുറം സാമൂഹികമായ ഒരു കാഴ്ചപ്പാടാണ് അതിനു പിൻബലം നൽകുന്നത് എന്ന് ഞങ്ങൾ കരുതുന്നു . അതിൽ തന്നെ ഏറ്റവും പ്രധാനമുള്ളതുതന്നെ ആണ് ചിന്തകൾക്കും ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും വേണ്ടിയുള്ള സ്വാതന്ത്ര്യം . അതില്ലെങ്കിൽ മറ്റൊരു സ്വാതന്ത്ര്യത്തിനു വേണ്ടി എങ്ങനെയാണ് വാദിക്കാനോ പോരാടാനോ സാധിക്കുക. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഒരു ആക്രമണമായി മാത്രമേ സ്റ്റാൾമാനു നേരെ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെ കാണാൻ ഞങ്ങൾക്കു സാധിക്കുകയുള്ളു. കാരണം എന്ത് തെറ്റ് ആണ് അദ്ദേഹം ചെയ്തത് . ഏതെങ്കിലും ക്രിമിനൽ കേസിൽ പിടിക്കപ്പെട്ടോ അതോ വഴിവിട്ട രീതിയിൽ ആരെയെങ്കിലും സഹായിച്ചോ ?? ഒന്നുമില്ല, Epstein മായി ബന്ധപ്പെട്ടു MIT യുടെ സ്വകാര്യ മെയിലിംഗ് ഗ്രൂപ്പിൽ നടന്ന ഒരു ചർച്ചയിൽ അദ്ദേഹം പങ്കുവച്ച ആശയങ്ങളിൽ ദേഷ്യം പൂണ്ട ചിലർ അതിനെ മാധ്യമങ്ങളുടെ സഹായത്തോടെ വിവാദമാക്കി ആഘോഷിച്ചു . ഒന്നിരുത്തി ചിന്തിച്ചാൽ അദ്ദേഹം ആരുടെ പക്ഷമാണ് വാദിക്കുന്നത് എന്ന് മനസിലാക്കാവുന്നതേ ഉള്ളൂ . കാര്യകാരണങ്ങൾ മനസിലാക്കാതെയും മാധ്യമങ്ങൾ ആളിക്കത്തിച്ച വൈകാരികതയിൽ മാത്രം ആശ്രയയിച്ചും പലരും സ്റ്റാൾമാനെ ആക്രമിക്കാൻ ഒത്തുകൂടി എന്ന് വേണം പറയാൻ. സ്വന്തന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിലെ പലരും ആ ഒരു കാരണം കൊണ്ട് മാത്രം, അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഈ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം കൊണ്ട് പോരാടിയ ആ വ്യക്തിയെ , ഏത് ആദർശത്തിന്റെ പേരിലാണോ അത് ഇക്കാലമത്രയും നിലകൊണ്ടത് അതിനെതിരെ തന്നെ തിരിഞ്ഞുകുത്തി മറ്റുള്ളവർ നേടിയ ഈ വിജയത്തിൽ എങ്ങനെയാണ് നമ്മൾ വ്യാഖ്യാനിക്കുക .സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം ഇനി എന്തിനു വേണ്ടിയാണ് നില കൊള്ളുന്നത് എന്ന് കൂടി പറഞ്ഞു തരേണ്ടത് അനിവാര്യമാകുന്നു .

Epstein മായി പരസ്യമായി ഇടപാടുകൾ ഉണ്ടായിരുന്നതും സമ്പർക്കം പുലർത്തിയിരുന്നതും സഹായിച്ചിരുന്നതും സ്റ്റാൾമാൻ അല്ല ബിൽ ഗേറ്റ്സുൾപ്പെടെയുള്ള കോർപറേറ്ററുകൾ ആയിരുന്നു എന്ന് കൂടി ഈ അവസരത്തിൽ ചേർത്ത് വായിക്കുന്നത് കാര്യങ്ങൾ കുറച്ചും കൂടി മനസിലാക്കാൻ സഹായിക്കും . അദ്ദേഹത്തിനെതിരെ ആരും ആക്രമണം അഴിച്ചുവിട്ടില്ല, മാധ്യമങ്ങൾ തിരിഞ്ഞു നോക്കിയിള്ള എന്ന് മാത്രമല്ല കണ്ടില്ല എന്ന് നടിച്ചു . . തൊടാൻ പറ്റില്ല അല്ലെങ്കിൽ തൊട്ടാൽ പണി കിട്ടും എന്ന് മനസിലാക്കി തന്നെ അല്ലെ. സ്വതന്ത്ര സോഫ്റ്വരെയ്‌ന്റെ സാമ്പത്തിക ശാസ്ത്രം വലിയ തോതിൽ മാറിയിട്ടുണ്ട് . കച്ചവടവും അതുമായി ബന്ധപ്പെട്ട താല്പര്യങ്ങൾക്കും വലിയസ്ഥാനമാണ് ഇന്നുള്ളതു.

സ്റ്റാൾമാനെ പോലൊരു നേതാവിനെ സ്വന്തം പ്രസ്ഥാനം തന്നെ ബലഹീനനാക്കി പരിഹസിച്ചപ്പോൾ , അധിഷേപിച്ചപ്പോൾ ആരാണ് നേട്ടം കൊയ്തത് എന്നെങ്കിലും
ആലോചിക്കാനുള്ള സാമാന്യ ബുദ്ധി പോലും ഉണ്ടാവണമായിരുന്നു !! സ്റ്റാൾമാന്റെ പരാമർശത്തിൽ വിയോജിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആദർശങ്ങളെ , ചെയ്ത സംഭാവനകളെ ഒരിക്കൽ കൂടി അംഗീകരിക്കാനും ആശയ ആവിഷ്കാര സ്വാതന്ത്ര്യവും കൂടിയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ പറയുന്നത് എന്നൊരു ധീരമായ മാതൃകാപരമായ ആശയങ്ങളിൽ അധിഷിതമായ നിലപാട് അവർക്ക് എടുക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചുപോവുകയാണ് . അത് ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഈ പ്രസ്ഥാനത്തിൽ വരും കാലങ്ങളിൽ അഭിമാനത്തോടെ മുന്നോട്ടുപോകാൻ തരേണ്ടിയിരുന്ന ഊർജം നിസ്സാരമല്ലായിരുന്നു .

അതുകൊണ്ടു തന്നെ ഈ അവസരത്തിൽ സ്പേസ് എന്ന ഞങ്ങളുടെ സ്ഥാപനം ഇത്തരത്തിലുള്ള ഒരു നിലപാടാണ് സ്വീകരിക്കാൻ പോകുന്നത് എന്ന് പറയാൻ ആഗ്രഹിക്കുന്നു . അതിനു വേണ്ടി തന്നെ ആകും സ്പേസ് ഇനിയും നില കൊള്ളുക. അപ്പോൾ മാത്രമേ നമ്മൾ സ്വപ്നം കാണുന്ന പോലെയുള്ള സ്വന്തന്ത്ര്യമുള്ള ഒരു സമൂഹം വികാസം പ്രാപിക്കുകയുള്ളു..

Leave a comment